നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമല ആചാരണസംരക്ഷണത്തിന് നിയമനിർമാണം തുടങ്ങിയവ പ്രകടനപത്രികയിലുണ്ടാകും
റബറിന് താങ്ങുവില 250 രൂപയാക്കും. എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികൾ സ്ഥാപിക്കും, ക്ഷേമപെൻഷൻ, കിറ്റ് തുടങ്ങിയ പ്രഖ്യാപനങ്ങളും യുഡിഎഫ് പ്രകടന പത്രികയിലുണ്ടാകും.
ജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയത്. ശശി തരൂരിന്റെ നേതൃത്വത്തിലായിരുന്നു ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചത്.