നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ ഡി എഫിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയ്യാറാക്കാനുള്ള ഉപസമിതി രാവിലെ യോഗം ചേര്‍ന്ന് പത്രിക അംഗീകരിക്കും. വൈകുന്നേരം മൂന്ന് മണിക്ക് പത്രിക ഔദ്യോഗികമായി പുറത്തിറക്കും
2016ലെ പ്രകടന പത്രികയിലെ അറുന്നൂറ് വാഗ്ദാനങ്ങളില്‍ 570 എണ്ണവും പാലിച്ച ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുരത്തിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന തല പ്രചാരണ പരിപാടികള്‍ നാളെ മുതല്‍ ആരംഭിക്കും
അതേസമയം കെ കെ ശൈലജ, എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് ആള്‍ക്കൂട്ടം ഒഴിവാക്കിയാകും പത്രികാ സമര്‍പ്പണം.