ഹർജി ഇന്ന് പരിഗണിക്കാനിരിക്കെ അതിർത്തിയിൽ പരിശോധന കർണാടക വീണ്ടും കർശനമാക്കി

സംസ്ഥാന അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. കാസർകോട് തലപ്പാടി അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി ബസ് ഉൾപ്പെടെ തടഞ്ഞ് പരിശോധിക്കുകയാണ്

ഇന്ന് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തിവിടുന്നുണ്ട്. നാളെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. അതേസമയം നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി ഇന്നുച്ചയ്ക്ക് ശേഷം കർണാടക ഹൈക്കോടതി പരിഗണിക്കും

കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നടപടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. നടപടികളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താൻ തയ്യാറാകുമെന്ന് ഇന്ന് അറിയിക്കാനാണ് നിർദേശം