നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ നിന്ന് സി കെ ജാനു താമര ചിഹ്നത്തിൽ മത്സരിക്കും. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണെങ്കിലും ബിജെപി ചിഹ്നത്തിലാണ് ജാനു മത്സരിക്കുന്നത്.
പ്രാദേശിക എതിർപ്പുകളെ മറികടക്കാനാണ് ജാനു താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. ജാനുവിനെതിരെ പ്രാദേശിക ബിജെപി നേതൃത്വം ശക്തമായി രംഗത്തുവന്നിരുന്നു. മുന്നണിയെ തള്ളിപ്പറഞ്ഞു പോയ ജാനുവിനെ എൻഡിഎ സ്ഥാനാർഥിയാക്കി മത്സരിക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം
ജാനുവിനെതിരെ ബത്തേരിയിൽ പോസ്റ്ററുകളും ഉയർന്നിരുന്നു. ഇതൊക്കെ മറികടക്കാനാണ് സി കെ ജാനു താമര ചിഹ്നത്തിൽ മത്സരിക്കുന്നത്.