ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നാലെ സ്വാകാര്യ ആശുപത്രികളിലെ കൊവിഡ് വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. കൊവീഷീല്‍ഡ് 780 രൂപ, കൊവാക്‌സിന്‍ 1410 രൂപ, സ്പുട്‌നിക് വി 1145 രൂപ എന്നിങ്ങനെയാണ് വാക്‌സിന്‍ വില. ടാക്‌സുകളും ആശുപത്രി സര്‍വീസ് ചാര്‍ജ് ആയ 150 രൂപ ഉള്‍പ്പെടെയാണ് ഈ നിരക്ക്. സ്വകാര്യ ആശുപത്രികള്‍ 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.രാജ്യത്ത് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.