2021 ലെ ആദ്യ സൂര്യഗ്രഹണം നാളെ; എപ്പോള്‍, എവിടെയൊക്കെ ദൃശ്യമാവും
കൊല്‍ക്കത്ത: 2021ലെ ആദ്യ സൂര്യഗ്രഹണം നാളെ. മൂന്ന് മിനിറ്റും 51 സെക്കന്‍ഡുമാണ് ഗ്രഹണദൈര്‍ഘ്യമെന്ന് നാസയുടെ വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍, ഭാഗികഗ്രഹണമായിരിക്കും നാളെ ഉണ്ടാവുക. സൂര്യന്റെ ഒരുഭാഗം മാത്രമായിരിക്കും മറയുക. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കാനഡയുടെ ചില ഭാഗങ്ങളില്‍, ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ റഷ്യ, ഈസ്‌റ്റേണ്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, നോര്‍ത്തേണ്‍ അലാസ്‌ക, കാനഡയുടെ ഭൂരിഭാഗവും, കരീബിയന്‍, യൂറോപ്പ്, ഏഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിലുമാവും ഗ്രഹണം ദൃശ്യമാവുക. ലോകത്തിന്റെ…