കൊവിഡ് വാക്‌സിൻ വില വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും. വാക്‌സിൻ വില നിർണയം നരേന്ദ്രമോദി സർക്കാർ കമ്പനികൾക്ക് വിട്ടുകൊടുത്തതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
4500 കോടി രൂപ വാക്‌സിൻ വികസനത്തിനായി കമ്പനികൾക്ക് നൽകിയിട്ട് വാക്‌സിന് വില ഈടാക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. വാക്‌സിൻ വില, ഓക്‌സിജൻ ലഭ്യത, ആശുപത്രികളിലെ സൗകര്യം എന്നിവയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
നയപരമായ സാഹചര്യത്തിൽ കേസ് മെയ് പത്തിലേക്ക് മാറ്റി. എന്നാൽ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും