മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തം. വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും കമ്മീഷണറോഫീസുകളിലേക്കും കലക്ടറേറ്റുകളിലേക്കും യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവർത്തകരും യൂത്ത് ലീഗും ബിജെപിയും മാർച്ചുകൾ നടത്തി
മാർച്ചുകൾ പലതും സംഘർഷത്തിലാണ് കലാശിച്ചത്. ആലപ്പുഴയിലും കൊല്ലത്തും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വളാഞ്ചേരിയിൽ മന്ത്രി ജലീലിന്റെ വീടിന് ചുറ്റും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ ആരെയും ഇങ്ങോട്ട് പ്രവേശിപ്പിക്കുന്നില്ല
കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിൽ ബിജെപിക്കാർ മന്ത്രിയുടെ കോലം കത്തിച്ചു. കൊല്ലത്ത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
വയനാട് കോഴിക്കോട് ദേശീയ പാത യൂത്ത് കോൺഗ്രസുകാർ ഉപരോധിച്ച് നാട്ടുകാരെ ബുദ്ധിമുട്ടിച്ചു. കൊട്ടിയത്ത് ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു.