മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രക്ഷോഭം ശക്തം. യൂത്ത് കോൺഗ്രസ്, എം എസ് എഫ്, യുവമോർച്ച, മഹിളാ മോർച്ച സംഘടനകൾ വിവിധയിടങ്ങളിൽ നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു.
സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച മഹിളാ മോർച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്. എറണാകുളത്തും ഇടുക്കിയിലും കൊടുങ്ങല്ലൂരിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി.
പ്രക്ഷോഭകർക്ക് നേരെ വിവിധയിടങ്ങളിൽ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം തുടരുകയാണ്. കോട്ടയത്തും പ്രതിഷേധം തുടരുകയാണ്.