മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. വൈറല്‍ പനിക്ക് ചികിത്സയിലായിരുന്നതിന് ശേഷം ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയിരുന്നു. നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷം ഇന്നാദ്യമായാണ് ശിവന്‍കുട്ടി സഭയിലെത്തുന്നത്.
ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. മന്ത്രിയുടെ പ്രസംഗവും പ്രതിപക്ഷം തടസ്സപ്പെടുത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ വിവിധയിടങ്ങളില്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.