മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാം വാക്‌സിൻ നൽകാൻ യുഎഇയിൽ അനുമതി. യുഎഇ ആരോഗ്യ മന്ത്രാലയമാണ് അനുമതി നൽകിയത്. മൂന്ന് മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്‌സിൻ ലഭിക്കുക
നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വാക്‌സിന് അനുമതി നൽകിയിരിക്കുന്നത്. 900 കുട്ടികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ വാക്‌സിൻ നൽകിയിരുന്നു.