ഓഗസ്‌റ്റോടെ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ ലഭ്യമായേക്കുമെന്ന് ഐസിഎംആർ

 

രാജ്യത്ത് 12 വയസ്സിന് മേൽ പ്രായമുള്ള കുട്ടികൾക്ക് ഓഗസ്‌റ്റോടെ കൊവിഡ് വാക്‌സിൻ ലഭ്യമായേക്കുമെന്ന് ഐസിഎംആർ. രാജ്യത്ത് മൂന്നാം തരംഗം വൈകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ കുത്തിവെക്കാൻ ആറ് മുതൽ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആർ പറയുന്നു

പ്രതിദിനം ഒരു കോടി പേർക്ക് വാക്‌സിനേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ജൂലൈ അവസാനത്തോടെയോ ഓഗസ്‌റ്റോടെയോ സൈഡഡ് കാഡില വാക്‌സിൻ കുത്തിവെച്ച് തുടങ്ങാൻ കഴിയും. സൈഡഡ് കാഡില വാക്‌സിന്റെ പരീക്ഷണം പൂർത്തിയായി കൊണ്ടിരിക്കുകയാണെന്നും ഐസിഎംആർ അറിയിച്ച

കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാക്കുന്നത് കൊവിഡ് പോരാട്ടത്തിൽ വഴിത്തിരിവായി മാറും. കുട്ടികൾക്ക് വീടിന് പുറത്ത് കളിക്കാൻ ഇറങ്ങാനും ഇതോടെ വഴിയൊരുങ്ങും. ഫൈസർ വാക്‌സിന് അനുമതി ലഭിച്ചാൽ അതും കുട്ടികൾക്ക് നൽകാൻ സാധിക്കുമെന്ന് ഐസിഎംആർ മേധാവി രൺദീപ് ഗുലേറിയ പറഞ്ഞു.