കോപ്പാ അമേരിക്ക; ബ്രസീല്‍ നാളെ ഇക്വഡോറിനെതിരേ
സാവോപോളോ: കോപ്പാ അമേരിക്കയില്‍ ബ്രസീല്‍ നാളെ ഇക്വഡോറിനെ നേരിടും. ഗ്രൂപ്പിലെ ഇരുവരുടെയും അവസാന മല്‍സരമാണ്. നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീലിനെതിരേ ഇന്ന് ഇക്വഡോറിനെ ജയിച്ചേ തീരൂ. തോല്‍വി വഴങ്ങാതെയുള്ള ബ്രസീലിന്റെ കോപ്പയിലെ കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാര്‍ ഒഴികെയുള്ളവര്‍ ക്വാര്‍ട്ടറില്‍ കടക്കും.നാളെ പുലര്‍ച്ചെ 2.30നാണ് മല്‍സരം. ഇതേ സമയം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ വെനിസ്വേല പെറുവിനെ നേരിടും.