കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മുള്ളൻകൊല്ലി പഞ്ചായത്തിലെ വാർഡ് 13 ൽ കരപ്പാത്തുവായലിൽ ജൂൺ 25 വരെ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ട വ്യക്തി, മുള്ളൻകൊല്ലിയിൽ ജൂൺ 22 നു ചമപ്പാറ മരണവീട്ടിൽ പോയ വ്യക്തി, കണിയാമ്പറ്റ ന്യൂ ഫാൻസി എന്ന സ്ഥാപനത്തിൽ ജൂൺ 25 വരെ ജോലി ചെയ്ത വ്യക്തി എന്നിവർ പോസിറ്റീവാണ്.
മുള്ളൻകൊല്ലി വാർഡ് 8 ൽ ജൂൺ 23 വരെ തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്ന വ്യക്തിയും അമ്പലവയൽ പഞ്ചായത്ത് പാൽ സൊസൈറ്റിയിൽ ജോലി ചെയ്ത വ്യക്തിയും കരണി പോസ്റ്റ് ഓഫീസിൽ ജൂൺ 26 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്.
കമ്മന പൂലക്കൽ കുന്നു കോളനി, പുൽപ്പള്ളി ചെറിയമല കോളനി, പൂതാടി വെമ്പിലത്ത് കോളനി, പുൽപ്പള്ളി ആനപ്പാറ കോളനി, തരിയോട് ആസാദ് നഗർ കോളനി, മുള്ളൻകൊല്ലി
ചാമപ്പാറ കോളനി, പുൽപ്പള്ളി
ചെറിയമല കോളനി, വെണ്ണിയോട് ചെറിയ മുട്ടംകുന്നു കോളനി, നെന്മേനി കോല്കുഴി കോളനി, വെങ്ങപ്പള്ളി മരൻകുന്നു കോളനി എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.