വയനാട്ടിൽ ‍സമ്പർക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്

 

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം
കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. തലപ്പുഴ പാരിസണ്‍ ടീ ഫാക്ടറി ജൂണ്‍ 3 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. സമ്പര്‍ക്കത്തിലുളളവര്‍ നിരീക്ഷണത്തില്‍ കഴിയണം. എടവക ലക്ഷം വീട് കോളനി, ചുണ്ടേല്‍ ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റ്, നൂല്‍പ്പുഴ കായപ്പുര കോളനി, വെങ്ങപ്പള്ളി ചാമുണ്ടം കോളനി, കാട്ടിക്കുളം പുളിമൂട്കുന്നു കോളനി, ബത്തേരി മന്നോര്‍ക്കുന്നു കോളനി, വീരന്‍കൊല്ലി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.