വയനാട്ടിൽ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം

 

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ചെങ്കുറ്റി കോളനി , നെന്മേനി അമ്പലക്കുന്നു കോളനി, തവിഞ്ഞാൽ കൈപ്പഞ്ചേരി കോളനി, മേപ്പാടി കുപ്പാച്ചി കോളനി, കണിയാമ്പറ്റ പടികുന്നു കോളനി, വെള്ളമുണ്ട കൂവാനാ കോളനി, ചെന്നലോട് മടംകപ്പിൽ കോളനി, പനമരം നെല്ലിയമ്പം കോളനി എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണം
പനമരം കൊക്രാമൂച്ചിക്കൽ ഗ്യാസ് ഏജൻസിയിൽ മെയ് 11 വരെ ജോലി ചെയ്ത വ്യക്തി ,പള്ളിക്കാമൂല അപ്പാട് വാർഡ് 17 ൽ പലചരക്ക് കട നടത്തുന്ന വ്യക്തി, പുതുർവയൽ ഫ്ളിപ്കാർട്ട് ജോലി ചെയ്ത വ്യക്തി എന്നിവർ പോസിറ്റീവാണ് . ചുണ്ടേൽ വി.കെ.സി പോളിമേഴ്‌സ് എന്ന സ്ഥാപനത്തിൽ രണ്ടു വ്യക്തികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം .