ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുന്നു; എന്നാൽ ആപ്പിൾ കഴിക്കുമ്പോൾ…

ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുന്നുവെന്ന് പറയുന്നു. പക്ഷേ ആ ആപ്പിള്‍ തന്നെ ഡോക്ടറെ വരുത്താന്‍ കാരണമായാല്‍ എന്തുചെയ്യും ! ആപ്പിള്‍ നമ്മുടെ ഭക്ഷണശീലത്തിന്റെ അവിഭാജ്യ ഘടകമാണ്, കാരണം ഇത് ഏറ്റവും പോഷകഗുണമുള്ള പഴങ്ങളില്‍ ഒന്നാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, നിരവധി രോഗങ്ങളെ തടയാനും ആപ്പിളിന് കഴിവുണ്ട്. ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യം ശരീരത്തിന് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ആപ്പിളില്‍ ശരീരത്തിന് ആവശ്യമായ എല്ലാ…

Read More

എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ; കടകൾ രാവിലെ 8 മുതൽ 2 മണി വരെ മാത്രം: വഴിയോരക്കച്ചവടം അനുവദിക്കില്ല

  കൊച്ചി: എറണാകുളത്ത് ഇന്ന് അർദ്ധ രാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. കോവിഡ് വൈറസ് വ്യാപനത്തിന് തടയിടാനായി കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പലചരക്കുകടകൾ, പഴം, പച്ചക്കറികൾ, മത്സ്യമാംസ വിതരണ കടകൾ, കോഴി വ്യാപാര കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയായിരിക്കും പ്രവർത്തിക്കുക. ഹോട്ടലുകളും റെസ്റ്റോറൻറുകളും രാവിലെ എട്ടു മണി മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും. ഹോം ഡെലിവറി സംവിധാനമായിരിക്കും ഉണ്ടാവുക….

Read More

സൗദി രാജ്യാന്തര യാത്രാവിലക്ക് നാളെ അവസാനിക്കും; പ്രതീക്ഷ കൈവിടാതെ പ്രവാസികൾ

  ജിദ്ദ: രാജ്യാന്തര യാത്രാ നിരോധനം നാളെ മുതൽ സൗദി അറേബ്യ പിൻവലിക്കുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ. നിലവിൽ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള യാത്രക്ക് വിലക്കുണ്ടെങ്കിലും രാജ്യാന്തര യാത്രാവിലക്ക് നീക്കിയതിന് ശേഷം ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്കും എടുത്തുകളയുമെന്ന പ്രതീക്ഷയാണ് പ്രവാസികൾക്ക്. നിലവിൽ സൗദിയിലേക്ക് യാത്ര തിരിക്കാൻ പ്രവാസികൾ ആശ്രയിക്കുന്നത് ബഹ്‌റൈനെയാണ്. മറ്റു ചില രാജ്യങ്ങളിൽ പതിനാല് ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവാസികൾ എത്തുന്നുണ്ടെങ്കിലും ഇത് വ്യാപകമായി തുടങ്ങിയിട്ടില്ല. സൗദിയിലേക്ക് നേരിട്ട് സർവീസ് നടത്തുമെന്ന് റഷ്യ…

Read More

കേരളത്തിൽ കൊവിഡ് ഭേദമായ ഏഴ് പേർക്ക് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ബ്‌ളാക് ഫംഗസ് ബാധ കേരളത്തിലും റിപോർട്ട് ചെയ്തു. ഏഴുപേരിൽ മ്യൂക്കോർമൈക്കോസിസ് റിപോർട്ട് ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. രോഗം ബാധിച്ചവരിൽ മൂന്ന് പേ‌ർ തമിഴ്‌നാട്ടിൽ നിന്നെത്തിയതാണ്. നേരത്തെ മഹാരാഷ്ട്ര ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ രോഗം റിപോർട്ട് ചെയ്തിരുന്നു. കൊവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു. വായുവിലൊക്കെ കാണപ്പെടുന്ന മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണം. ഈ രോഗം തലച്ചോറിനെ ബാധിച്ചാൽ മരണത്തിന്…

Read More

നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ

  സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. എറണാകുളം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. ജില്ലാതിർത്തി കടക്കാനും ഇറങ്ങാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളു. അനവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നിൽക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുക എന്നിവക്കെല്ലാം കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരും. ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുന്ന സ്ഥലങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല…

Read More

ടൗട്ടെ ഭീതി ഒഴിഞ്ഞെങ്കിലും മഴ തുടരുന്നു: നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി ഒഴിഞ്ഞെങ്കിലും വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽപ്പെട്ട രണ്ടായിരത്തോളം പേരെ സംസ്ഥാനത്ത് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നും കനത്ത മഴ ലഭിച്ചു. വൈദ്യുതി വിതരണം തകരാറിലായി. അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് പലയിടങ്ങളിലും രൂപപ്പെട്ടു. സംസ്ഥാനത്ത് നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ കേരളത്തിൽ വൈകുന്നേരത്തോടെ മഴ കുറഞ്ഞു. കടൽ ശാന്തമായി തുടങ്ങി. ജലനിരപ്പ് ഉയർന്നതിനാൽ പഴശി ഡാമിന്റെ…

Read More

റിയാദിനടുത്ത് അല്‍റെയ്‌നില്‍ വാഹനാപകടം: രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു

  റിയാദ്: അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാര്‍ റിയാദിനടുത്ത അല്‍റെയ്‌നില്‍ അപകടത്തില്‍ പെട്ട് മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. റിയാദ് ബിശ റോഡില്‍ അല്‍റെയ്‌നില്‍ ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോഴാണ് അപകടം. എതിരെ വന്ന കാര്‍ ഇവരുടെ കാറിലിടിക്കുകയായിരുന്നു. രണ്ടുപേരും…

Read More

ബേപ്പൂരിൽ നിന്നുപോയ ബോട്ട് മംഗലാപുരം തീരത്ത് കണ്ടെത്തി; എല്ലാവരും സുരക്ഷിതർ

  ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കടൽക്ഷോഭത്തിൽ കുടുങ്ങിയ ബോട്ട് കണ്ടെത്തി. അജ്മീർ ഷാ എന്ന ബോട്ടാണ് മംഗലാപുരം തീരത്ത് നിന്ന് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്നുവരെല്ലാം സുരക്ഷിതരാണെന്ന് ബേപ്പൂർ നിയുക്ത എംഎൽഎ മുഹമ്മദ് റിയാസ് അറിയിച്ചു. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ ബോട്ട് നങ്കൂരമിട്ടിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും റിയാസ് പറഞ്ഞു. കാലാവസ്ഥ അനൂകൂലമായാൽ കരപറ്റുമെന്നാണ് പോലീസ് അറിയിച്ചതെന്നും എംഎൽഎ പറഞ്ഞു മെയ് അഞ്ചിനാണ് ബോട്ട് മത്സ്യബന്ധനത്തിനായി പോയത്. 15 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. തൊഴിലാളികളുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല.

Read More

വയനാട്ടിൽ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം

  കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ചെങ്കുറ്റി കോളനി , നെന്മേനി അമ്പലക്കുന്നു കോളനി, തവിഞ്ഞാൽ കൈപ്പഞ്ചേരി കോളനി, മേപ്പാടി കുപ്പാച്ചി കോളനി, കണിയാമ്പറ്റ പടികുന്നു കോളനി, വെള്ളമുണ്ട കൂവാനാ കോളനി, ചെന്നലോട് മടംകപ്പിൽ കോളനി, പനമരം നെല്ലിയമ്പം കോളനി എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണം പനമരം കൊക്രാമൂച്ചിക്കൽ ഗ്യാസ് ഏജൻസിയിൽ മെയ് 11 വരെ…

Read More

വയനാട് ജില്ലയില്‍ 590 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.50

വയനാട് ജില്ലയില്‍ ഇന്ന് (16.05.21) 590 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 506 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.50 ആണ്. 579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52577 ആയി. 36882 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14904 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13604 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More