തമിഴ്നാട്ടിൽ ജൂൺ 14 വരെ ലോക്ക്ഡൗൺ നീട്ടുമെന്ന് സൂചന
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 14 വരെ നീട്ടുമെന്ന് സൂചന. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ് ലോക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് ചർച്ച നടത്തിയത്. കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ നീട്ടാനാണ് സാധ്യത. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളിൽ ലോക്ഡൗണിന് ഇളവുകൾ നൽകുന്നതിനെ കുറിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ചുണ്ടികാട്ടുന്നത്. ഇതോടെയാണ് ലോക്ഡൗൺ നീട്ടുന്ന കാര്യം സർക്കാർ തീരുമാനിച്ചത്. രണ്ടാം…