ഡൽഹി ചലോ കർഷക മാർച്ചിനിടെ പോലീസിന്റെ ജലപീരങ്കിയിൽ കയറി ടാപ്പ് ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഹരിയാനയിലെ അംബാലയിൽ നിന്നുള്ള നവദീപ് സിംഗിനെതിരെയാണ് കേസ്. കർഷക സംഘടന നേതാവ് ജയ് സിംഗിന്റെ മകനാണ് നവ്ദീപ്
കർഷകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നതിനിടെയാണ് നവ്ദീപ് വാഹനത്തിന് മുകളിൽ കയറുകയും ടാപ് ഓഫ് ചെയ്തതും. സമൂഹ മാധ്യമങ്ങളിൽ നവ്ദീപിന്റെ ചെയ്തിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ പ്രതികാര നടപടി