പൂനെയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ സ്കോർ പിന്തുടരുന്ന ഇംഗ്ലണ്ട് മികച്ച നിലയിൽ മത്സരം 24 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. 26 ഓവറിൽ 173 റൺസ് കൂടിയാണ് ഇംഗ്ലണ്ടിന് വിജയലക്ഷ്യത്തിലേക്ക് വേണ്ടത്.
ഇംഗ്ലണ്ടിനായി രണ്ട് ഓപണർമാരും അർധ സെഞ്ച്വറി തികച്ചു. 52 പന്തിൽ 55 റൺസ് നേടിയ ജേസൺ റോയിയാണ് പുറത്തായത്. 68 പന്തിൽ നാല് സിക്സും ആറ് ഫോറും സഹിതം 73 റൺസെടുത്ത ബെയിർസ്റ്റോയും 31 റൺസുമായി ബെൻ സ്റ്റോക്സുമാണ് ക്രീസിൽ
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് എടുത്തത്. ഇന്ത്യക്കായി കെ എൽ രാഹുൽ സെഞ്ച്വറിയും റിഷഭ് പന്ത്, വിരാട് കോഹ്ലി എന്നിവർ അർധ സെഞ്ച്വറിയും നേടിയിരുന്നു.