അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 145 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ 33 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 99ന് 3 വിക്കറ്റെന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 46 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു
രോഹിത് ശർമ 66 റൺസിനും രഹാനെ 7 റൺസിനും പുറത്തായി. റിഷഭ് പന്ത് ഒരു റൺസിന് വീണപ്പോൾ വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ പൂജ്യത്തിന് വീണു
അശ്വിൻ 17 റൺസെടുത്തു. ഇഷാന്ത് ശർമ 10 റൺസുമായി പുറത്താകാതെ നിന്നു ബുമ്ര ഒരു വിക്കറ്റെടുത്തു. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. സാക്ക് ക്രൗലിയെ അക്‌സർ പട്ടേൽ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. മൂന്നാം പന്തിൽ ജോണി ബെയിർസ്‌റ്റോയും വീണതോടെ ഇംഗ്ലണ്ട് പൂജ്യത്തിന് 2 വിക്കറ്റ് എന്ന നിലയിലായി. നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒരു റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോ റൂട്ടും ഡോം സിബ്ലിയുമാണ് ക്രീസിൽ