ഇംഗ്ലണ്ടിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു; ജയത്തിലേക്ക് ഒരു പടി കൂടി അടുത്ത് ഇന്ത്യ

ചെന്നൈ ടെസ്റ്റിൽ 482 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഇംഗ്ലണ്ട് നിലവിൽ 4ന് 88 റൺസ് എന്ന നിലയിലാണ്. ആറ് വിക്കറ്റ് അകലെയാണ് ഇന്ത്യൻ ജയം കാത്തിരിക്കുന്നത്. അതേസമയം ഇംഗ്ലണ്ട് ഇപ്പോഴും 394 റൺസ് പിന്നിലാണ്.

8 റൺസുമായി ബെൻ സ്റ്റോക്‌സും 20 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. 26 റൺസെടുതത് ഡാൻ ലോറൻസിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ഇന്ന് നഷ്ടപ്പെട്ടത്. ഇന്ത്യക്കായി അശ്വിനും അക്‌സർ പട്ടേലും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

രണ്ട് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും ചെന്നൈയിലെ കുത്തിത്തിരിയുന്ന പിച്ചിൽ ഇംഗ്ലണ്ടിന് ജയം കണ്ടെത്തുക അസാധ്യമാണ്. പിച്ചിന്റെ സ്ഥിതി വെച്ച് നോക്കുകയാണെങ്കിൽ ഇംഗ്ലണ്ട് ഇന്ന് തന്നെ ഓൾ ഔട്ടാകാനാണ് സാധ്യത