തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷാതടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് രക്ഷപ്പെട്ടത്. അടുക്കളയിലെ മാലിന്യം കളയാൻ പുറത്തുപോയ തക്കത്തിനാണ് ഇയാൾ കടന്നുകളഞ്ഞത്
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിവരം അധികൃതർ അറിഞ്ഞത്. സ്ത്രീയെ അപമാനിച്ച കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്