തിരുവനന്തപുരം ജില്ലാ ജയിലിൽ 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലാ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. 130 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇന്ന് 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറ് പേർക്കാണ് ജില്ലാ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധന വരും ദിവസങ്ങളിലും തുടരും. നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു