തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ 41 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 98 പേരിൽ നടത്തിയ പരിശോധനയിലാണ് 41 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിൽ 59 പേർക്ക് രോഗം കണ്ടെത്തിയിരുന്നു
72കാരനായ തടവുപുള്ളിക്ക് രോഗലക്ഷണം കണ്ടതോടെ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയമാക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ഇന്നലെ 99 പേരിൽ പരിശോധന നടത്തിയപ്പോൾ 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. തുടർന്നാണ് എല്ലാ അന്തേവാസികൾക്കും പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.