‘ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം, അതാണ് കടയ്ക്കല്‍ ചന്ദ്രന്‍’; മമ്മൂട്ടിയുടെ വണ്ണിന് ഗംഭീര പ്രതികരണങ്ങള്‍, വീഡിയോ

മമ്മൂട്ടി ‘വണ്ണി’ന് തിയേറ്ററില്‍ ഗംഭീര സ്വീകരണം. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ”ജനാധിപത്യ രാഷ്ട്രത്തിലെ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം, അതാണ് കടയ്ക്കല്‍ ചന്ദ്രന്‍” എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം. ”നാടിന് വേണ്ടത് ഇതു പോലൊരു മുഖ്യമന്ത്രി”, ”നിലവിലെ രാഷ്ട്രീയത്തെ കുറിച്ചാണ് പറയുന്നത്” എന്നിങ്ങനെയാണ് ചിലരുടെ അഭിപ്രായങ്ങള്‍.

കൂടാതെ മമ്മൂട്ടിയും ജോജു ജോര്‍ജും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ചും പ്രതിപക്ഷ നേതാവായി വേഷമിട്ട മുരളി ഗോപിയുടെ മികച്ച പ്രകടനത്തെയും ആരാധകര്‍ ഏറ്റെടുത്തു. മമ്മൂക്കയും ജോജുവും തമ്മിലുള്ള കെമിസ്ട്രി ഭയങ്കര രസമാണ്. മുരളി ഗോപിയുടെ കഥാപതാരം പവര്‍ഫുള്‍ ആണ്, നാടിന് ഗുണമുള്ളവന് വോട്ട് ചെയ്യുക എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

സംവിധായന്‍ സന്തോഷ് വിശ്വനാഥനും നിര്‍മ്മാതാവ് ശ്രീക്ഷ്മിയും നടി ഗായത്രി അരുണ്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകരും പ്രേക്ഷകര്‍ക്കൊപ്പം തിയേറ്ററില്‍ സിനിമ കണ്ടു. അതേസമയം, ഭരണരംഗത്തെ പ്രശ്‌നങ്ങള്‍, പാര്‍ട്ടി വിഷയങ്ങള്‍, കുടുംബത്തില്‍ ഉണ്ടാക്കുന്ന വിഷയങ്ങള്‍ എന്നിവ ഒരു മുഖ്യമന്ത്രി എങ്ങനെ നേരിടണം എന്ന് കൂടിയാണ് വണ്‍ പറയുന്നത്.

മധു, ബാലചന്ദ്ര മേനോന്‍, ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സിദ്ധിഖ്, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ജഗദീഷ്, പി.ബാലചന്ദ്രന്‍, കൃഷ്ണകുമാര്‍, സുധീര്‍ കരമന, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നിഷാന്ത് സാഗര്‍, അബു സലിം, ബിനു പപ്പു, വിവേക് ഗോപന്‍, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

വൈദി സോമസുന്ദരം ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍. സംഗീതം ഗോപി സുന്ദറും ഗാനരചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, എഡിറ്റര്‍-നിഷാദ്, ആര്‍ട്ട് ദിലീപ് നാഥ്, കോസ്റ്റ്യും-അക്ഷയ പ്രേംനാഥ്, ചീഫ് അസ്സോസിയേറ്റ്-സാജന്‍ ആര്‍ സാരദ, സൗണ്ട്-രംഗനാഥ് രവി, പി.ആര്‍.ഒ.-മഞ്ജു ഗോപിനാഥ്.