കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

മലപ്പുറം: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കരുവാരക്കുണ്ട് തരിശ് കുണ്ടോട സ്വദേശി വാടിയില്‍ ഷാജി (42) ആണ് കൊല്ലപ്പെട്ടത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ തിരികെ കാട്ടിലേക്ക് തന്നെ മടക്കി അയക്കാനുള്ള പരിശ്രമത്തിനിടയില്‍ കാട്ടുപോത്ത് തിരിഞ്ഞ് നിന്ന് ആക്രമിക്കുകയായിരുന്നു. കൊമ്പ് കൊണ്ടുള്ള കുത്തേറ്റ ഷാജിക്ക് ഗുരുതരമായി പരിക്കേറ്റു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് മക്കളുമുള്ള ഷാജി ലോക് ഡൗണിനു തൊട്ട് മുമ്പാണ് വിദേശത്തു നിന്നും നാട്ടിലെത്തിയത്.  

Read More

യുവതിയുടെ വീഡിയോ പോൺ സൈറ്റിൽ പ്രചരിപ്പിച്ച പ്രതിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു

യുവതിയുടെ വീഡിയോ പോൺ സൈറ്റിൽ പ്രചരിപ്പിച്ച പ്രതിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടി സ്വദേശി ആയ 22 കാരിയുടെ വീഡിയോ അശ്ലീല വെബ് സൈറ്റിലും ഇന്റർനെറ്റ്‌ നമ്പർ ഉപയോഗിച്ചു നിർമിച്ച വാട്സാപ്പിലും പെൺകുട്ടിയുടെ തന്നെ പേരിൽ വ്യജ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴിയും പ്രചരിപ്പിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു (21) വിനെ ആണ് വയനാട് സൈബർ പോലീസ് ഇൻസ്‌പെക്ടർ മഹേഷ്‌ കെ നായർ ന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം നെടുമങ്ങാട്…

Read More

ശൈലജ ടീച്ചറുടെ പിൻഗാമിയായി വീണ ജോർജ് എത്തുമെന്ന് സൂചന; പി രാജീവിന് സാധ്യത ധനകാര്യം

  രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായതോടെ വകുപ്പ് തല ചർച്ചകളിലേക്ക് മുന്നണി കടന്നിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിൽ തോമസ് ഐസക് വഹിച്ചിരുന്ന ധനകാര്യ വകുപ്പ് പി രാജീവിനോ കെ എൻ ബാലഗോപാലിനോ ലഭിക്കാനാണ് സാധ്യത. ഇരുവരുടെയും പരിചയസമ്പത്ത് വകുപ്പിനെ നയിക്കാൻ മുതൽക്കൂട്ടാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ എം വി ഗോവിന്ദൻ മാഷിന് വ്യവസായ വകുപ്പ് ലഭിച്ചേക്കും. പിന്നോക്ക ക്ഷേമം, തൊഴിൽ, നിയമം തുടങ്ങിയ വകുപ്പുകളാകും കെ രാധാകൃഷ്ണന് ലഭിക്കുക. വി ശിവൻകുട്ടി സഹകരണം, ദേവസ്വം വകുപ്പുകൾ കൈകാര്യം…

Read More

മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിനെതിരെ എസ് സുരേഷ്; സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളൻ

  രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിച്ച ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ മന്ത്രിക്കസേര വിവാദത്തിലേക്ക്. പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിന് മന്ത്രിപദം നൽകിയത് മുഖ്യമന്ത്രിയുടെ മരുകമകൻ എന്ന ലേബൽ കാരണമാണെന്ന ആരോപണം ശക്തമാകുന്നു. സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളനെന്നാണ് റിയാസിനെ അഡ്വ. എസ് സുരേഷ് പരിഹസിക്കുന്നത്. എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ബന്ധു നിയമനം… മന്ത്രിസഭയിലും…സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു…

Read More

നിയുക്ത മന്ത്രി വി അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  നിയുക്ത മന്ത്രി വി അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. രക്ത സമ്മർദ്ദത്തിൽ വർധനവുള്ളതിനാൽ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അബ്ദുറഹ്മാൻ. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് പാർട്ടിവൃത്തങ്ഹൾ അറിയിച്ചു.

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി സ്വകാര്യ സ്ഥാപനവും

  പേരാമ്പ്ര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച് നാഥാ പുരത്തെ സ്വകാര്യ സ്ഥാപനം. കോവിഡ് പ്രതിരോത കുത്തിവെപ്പ് നടത്തിയവർക്കും, ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക പരിഗണന നൽകിയാണ് ഇവരുടെ പ്രവർത്തനം വേറിട്ടു നിൽക്കുന്നത്. കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ ബെർഗർ ലോഞ്ച് ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റിലാണ് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് വാക്‌സിനെടുത്തവർക്കും ”ബൈ വൺ ഗെറ്റ് വൺ” ഫ്രീ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമാകെയും ഭീതി പരത്തിക്കൊണ്ടും, ജീവഹാനി വരുത്തിയും കോവിഡ് 19 വൈറസ് നാശങ്ങൾ വിതയ്ക്കുമ്പോൾ പൊതുജനം കൂടുതൽ…

Read More

എൻസിപിയിലും ടേം വ്യവസ്ഥ: ആദ്യ ഊഴത്തിൽ എ കെ ശശീന്ദ്രൻ മന്ത്രിയാകും

  എൻസിപിയിലും മന്ത്രി സ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവെക്കും. ആദ്യ രണ്ടര വർഷം എ കെ ശശീന്ദ്രൻ മന്ത്രിയാകും. പിന്നീട് തോമസ് കെ തോമസ് മന്ത്രിസ്ഥാനത്തേക്ക് എത്തും. ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ അംഗമായിരുന്നു. അതിനാൽ മന്ത്രിസ്ഥാനത്ത് തുടർച്ച വേണമെന്ന നിലപാടായിരുന്നു ശശീന്ദ്രൻ വിഭാഗം ഉന്നയിച്ചത്. എന്നാൽ മറുവിഭാഗം എതിർത്തു. ഇതോടെയാണ് ടേം വ്യവസ്ഥയെന്ന ഫോർമുല മുന്നോട്ടുവന്നത്. ഏലത്തൂരിൽ നിന്നുള്ള എംഎൽഎയാണ് എ കെ ശശീന്ദ്രൻ. കുട്ടനാട്ടിൽ…

Read More

തമിഴ്‌നാട് സേലത്ത് ചികിത്സ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു

തമിഴ്‌നാട് സേലത്ത് ചികിത്സ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു. സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ ചികിത്സ ലഭിക്കാൻ അവസരം കാത്തുനിന്നവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. പ്രദേശത്തെ സ്വകാര്യ ആശുപത്രികളെയടക്കം ഇവർ സമീപിച്ചുവെങ്കിലും ചികിത്സ ലഭിച്ചിരുന്നില്ല. തുടർന്നാണ് സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ കാത്തുകിടന്നത്. കഴിഞ്ഞ ദിവസം മധുരയിൽ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ ആറ് കൊവിഡ് രോഗികൾ മരിച്ചിരുന്നു.

Read More

തൃത്താലയിലെ അഭിമാന പോരാട്ടത്തിൽ വിജയം കൊയ്ത രാജേഷ് ഇനി സഭാ നാഥന്റെ കസേരയിലേക്ക്

  സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു തൃത്താലയിലേത്. വിടി ബൽറാമിനെ ഏതുവിധേനയും പരാജയപ്പെടുത്താനാണ് എം ബി രാജേഷിനെ മണ്ഡലം ഏൽപ്പിച്ചതും. പാർട്ടിയുടെ തീരുമാനം ശരിയാണെന്ന് വ്യക്തമാക്കി രാജേഷ് തൃത്താലയിൽ വിജയം കൊയ്യുകയും ചെയ്തു. ഇനി കേരളാ നിയമസഭയുടെ നാഥന്റെ കസേരയിലേക്കാണ് എം ബി രാജേഷിന്റെ പ്രയാണം സ്പീക്കർ സ്ഥാനത്തേക്ക് ചെറുപ്പക്കാരെ കൊണ്ടുവന്ന കഴിഞ്ഞ തവണത്തെ രീതി ഇത്തവണയും ആവർത്തിക്കുകയായിരുന്നു സിപിഎം. കഴിഞ്ഞ തവണ പി ശ്രീരാമകൃഷ്ണനാണ് സ്പീക്കറായതെങ്കിൽ ഇത്തവണ അത് എം ബി രാജേഷിന്റെ കർതവ്യമാണ്. രണ്ട്…

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം

  അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിനായി കേരള കാർഷിക സർവ്വകലാശാലയുടെ കാർഷിക ഗവേഷണ കേന്ദ്രം 700 കിലോയോളം പഴം-പച്ചക്കറികൾ പഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡണ്ട് കെ ഷെമീർ എന്നിവർ ഏറ്റുവാങ്ങി.

Read More