രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് രാഷ്ട്രപതിയെ ഡൽഹി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് സംഭവം
രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിശോധനകൾ നടത്തിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണ്.