നെഞ്ച് വേദനയെ തുടർന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ ഗുഡ് ലാൻഡ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സൗരവ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ അഹമ്മബാദിൽ ചേർന്ന ബിസിസിഐ യോഗത്തിൽ ഗാംഗുലി പങ്കെടുത്തിരുന്നു. കൊൽക്കത്തയിലേക്ക് മടങ്ങിയെത്തിയ ഗാംഗുലി വ്യായാമം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഗാംഗുലിക്ക് ആൻജിയോപ്ലാസ്റ്റി നടത്തിയേക്കുമെന്നാണ് റിപോർട്ടുകൾ