വിളവെടുപ്പിന് തയ്യാറായി മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ റാഞ്ചിയിലെ കൃഷിയിടം
വിളവെടുപ്പിന് തയ്യാറായി മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ റാഞ്ചിയിലെ കൃഷിയിടം. തന്റെ ഫാം ഹൗസില്‍ വിളയിച്ച പച്ചക്കറികള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ധോണി ഇപ്പോള്‍. ഇതിനായുള്ള ഒരുക്കങ്ങളും ചര്‍ച്ചകളും അവസാനഘട്ടത്തിലാണ്. ജാര്‍ഖണ്ഡിലെ കൃഷി വകുപ്പിനാണ് ധോണിയുടെ ഫാം ഹൗസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ യു.എ.ഇയിലേക്ക് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം. യു.എ.ഇയില്‍ വില്‍പ്പന നടത്തേണ്ട ഏജന്‍സികളേയും കണ്ടെത്തിയിട്ടുണ്ട്. റാഞ്ചിയിലെ സെബോ ഗ്രാമത്തിലെ റിംഗ് റോഡിലാണ് ധോണിയുടെ ഫാം ഹൗസ്. സ്ട്രോബറീസ്, കാബേജ്, തക്കാളി, ബ്രൊക്കോലി, പയര്‍, പപ്പായ ഉള്‍പ്പെടെയുള്ളവയാണ്…