ജാര്‍ഖണ്ഡിലെ കൃഷി വകുപ്പിനാണ് ധോണിയുടെ ഫാം ഹൗസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ യു.എ.ഇയിലേക്ക് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം. യു.എ.ഇയില്‍ വില്‍പ്പന നടത്തേണ്ട ഏജന്‍സികളേയും കണ്ടെത്തിയിട്ടുണ്ട്.
റാഞ്ചിയിലെ സെബോ ഗ്രാമത്തിലെ റിംഗ് റോഡിലാണ് ധോണിയുടെ ഫാം ഹൗസ്. സ്ട്രോബറീസ്, കാബേജ്, തക്കാളി, ബ്രൊക്കോലി, പയര്‍, പപ്പായ ഉള്‍പ്പെടെയുള്ളവയാണ് ധോണി കൃഷി ചെയ്യുന്നത്. ധോണിയുടെ ഫാം ഹൗസില്‍ നിന്നുള്ള കാബേജ്, തക്കാളി എന്നിവയ്ക്ക് റാഞ്ചി മാര്‍ക്കറ്റില്‍ വലിയ തോതില്‍ ആവശ്യക്കാരുണ്ട്
43 ഏക്കര്‍ വരുന്ന ഫാം ഹൗസിലെ 10 ഏക്കറാണ് കൃഷിക്കായി മാറ്റിവെച്ചിരിക്കുന്നത്. ധോണിയുടെ കൃഷി ഇടത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് റാഞ്ചിയിലും വലിയ ഡിമാന്റാണ്.