തിരുവനന്തപുരം നാവായിക്കുളത്ത് 11കാരനെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാവായിക്കുളം സഫീറിന്റെ മകൻ അൽത്താഫാണ് മരിച്ചത്. സഫീറിന്റെ മൃതദേഹം സമീപത്തെ കുളത്തിൽ നിന്ന് ലഭിച്ചു
സഫീറിന്റെ മറ്റൊരു മകൻ അൻഷാദിനെ കാണാതായിട്ടുണ്ട്. അൻഷാദും കുളത്തിൽ ചാടിയിട്ടുണ്ടെന്ന സംശയത്തിൽ തെരച്ചിൽ തുടരുകയാണ്.
കുട്ടിയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുമ്പോൾ സഫീറോ കുട്ടിയുടെ മാതാവോ സഹോദരനോ വീട്ടിലുണ്ടായിരുന്നില്ല. സഫീറിന്റെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിന് സമീപത്ത് കണ്ടതിനെ തുടർന്നാണ് കുളത്തിൽ പരിശോധന നടത്തിയത്. രണ്ടാമത്തെ കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.