തിരുവനന്തപുരം ചിറയിൻകീഴിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴുവിലം മുടപുരം ശിവകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ദമ്പതികളെയും മക്കളെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
വട്ടവിള വിളയിൽ വീട്ടിൽ സുബി(51), ഭാര്യ ദീപ(41), മക്കളായ അഖിൽ(17), ഹരിപ്രിയ(13) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് അവശയായ നിലയിൽ ഇവരുടെ നായയെയും കണ്ടെത്തി. ഇന്നലെ രാത്രിയായിട്ടും ഇവരുടെ വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് സമീപവാസികൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹങ്ങൾ ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായുള്ള കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.