ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ അടക്കം കായിക, രാഷ്ട്രീയ രംഗത്തെ നിരവധി പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യയാണ് പരാതി നൽകിയത്.
ക്രിക്കറ്റ് താരം മുനാഫ് പട്ടേൽ, മുൻ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല, പൃഥ്വിരാജ് കോത്താരി തുടങ്ങിയവർ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ഭർത്താവിന്റെ ഒത്താശയോടെ നിരവധി ബിസിനസ്സുകാരും സുഹൃത്തുക്കളും തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി.
ഭർത്താവിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ തന്നെയും മക്കളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മദ്യലഹരിയിലാണ് ഹാർദിക് പാണ്ഡ്യയും രണ്ട് സുഹൃത്തുക്കളും തന്നെ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ 15 വർഷമായി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉള്ള ആളുകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുകയാണെന്നും ഇവരുടെ പരാതിയിൽ പറയുന്നു
സെപ്റ്റംബർ 26ന് നൽകിയ പരാതിയിൽ പോലീസ് ഇതുവരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറയുന്നു.