എറണാകുളം ഹാർബർ പോലീസ് സ്‌റ്റേഷനിലെ എ എസ് ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. എ എസ് ഐ ഉത്തംകുമാറിനെ കാണാതായതായാണ് ഭാര്യ നൽകിയ പരാതി. സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭർത്താവ് തിരികെ വന്നില്ലെന്ന് ഇവർ പരാതിയിൽ പറയുന്നു
ഡ്യൂട്ടിയിൽ വൈകിയെത്തിയതിന് സിഐ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് വിശദീകരണം നൽകാനാണ് പോയത്. സിഐ ഉത്തംകുമാറിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.