Headlines

ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് പീഡന ആരോപണം ഉന്നയിച്ച യുവതി

പീഡന പരാതിയിൽ ഒത്തു തീർപ്പിന് ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് ആരോപണം ഉന്നയിച്ച യുവതി. സ്വമേധയായാണ് ഗവർണർക്ക് പരാതി നൽകുന്നതെന്ന് യുവതി എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും യുവതി പറഞ്ഞു

പ്രതിക്കൊപ്പം നിന്ന് പോലീസ് തന്നെ അധിക്ഷേപിക്കുകയാണ്. ഇന്നലെ മൊഴി രേഖപ്പെടുത്താൻ പോലീസ് സംഘം എത്തിയെങ്കിലും വീട്ടിൽ ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങി പോകുകയായിരുന്നു. മൊഴിയെടുപ്പിനെ കുറിച്ച് പോലീസ് ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ലെന്ന് യുവതി പറയുന്നു. എൻ സി പി സംസ്ഥാന ഭാരവാഹി പത്മാകരൻ കയ്യിൽ പിടിച്ചു എന്നാണ് യുവതിയുടെ പീഡന പരാതി