കെ.ടി.എസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം; ‘ബ്ലാസ്‌റ്റേഴ്‌സ്’ ഫസ്റ്റ്‌ലുക്ക് പുറത്ത്

അജു വര്‍ഗീസ്, സലിം കുമാര്‍, അപ്പാനി ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബ്ലാസ്റ്റേഴ്‌സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നന്ദ കുമാര്‍ എ.പി, മിഥുന്‍ ടി ബാബു എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഐ പിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ ടി ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെടിഎസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. അമീറാ, അഞ്ജന, സിനോജ്…

Read More

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് വിമാനത്താവളത്തിലെ ടാക്സിവേയിലിലാണ് സംഭവം നടന്നത്. ആര്‍ക്കും പരിക്കില്ല. ഫ്ളൈ ദുബൈയുടെയും ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൾഫ് എയറിന്റെയും ചെലവ് കുറഞ്ഞ യാത്ര വിമാനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ബോയിങ് 737–800 വിമാനമാണ് കിർഗിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ട സമയത്ത് അപകടത്തില്‍പ്പെട്ടതെന്ന് ഫ്ളൈ ദുബൈ അറിയിച്ചു. വിമാനം തിരിച്ചിറക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫ്ളൈ ദുബൈ അറിയിച്ചു. ബഹ്റൈൻ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടുന്ന വേളയിലാണ് ഗൾഫ് എയർ…

Read More

സർക്കാർ കോവിഡ് മരണ നിരക്ക് മറച്ചുവെച്ചിട്ടില്ല; സാങ്കേതിക പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കാവുന്നതേയുള്ളൂ: മുഖ്യമന്ത്രി

  തിരുവനന്തപുരം: സർക്കാർ കോവിഡ് മരണനിരക്ക് മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക് രേഖപ്പെടുത്തുന്നതിൽ സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാവുന്നതേയുള്ളുവെന്നും സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ജില്ലകളിലേയും സംസ്ഥാനത്തേയും കണക്കുകളിൽ വ്യത്യാസമുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മൂന്നില്‍ രണ്ട് പേര്‍ക്ക് കോവിഡ് ബാധിച്ച് കഴിഞ്ഞെന്നും എന്നാല്‍ കേരളത്തില്‍ പകുതിയില്‍ താഴെ ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read More

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 44 ആയി

  സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്താകെ 44 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആറ് പേരാണ് ചികിത്സയിലുള്ളത്. ഇവരാരും തന്നെ ആശുപത്രിയിൽ അഡ്മിറ്റല്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് പിടി ചാക്കോ നഗർ സ്വദേശിയായ 27കാരനും പേട്ട സ്വദേശിയായ 38കാരനും ആനയറ സ്വദേശിയായ മൂന്ന് വയസ്സുകാരനും സിക്ക വൈറസ് സ്ഥിരീകരിച്ചത്.

Read More

ഇന്ത്യക്ക് തിരിച്ചടി; വാഷിങ്ടണ്‍ സുന്ദര്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്

ഡുര്‍ഹാം: ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരേ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് ഏറ്റ പരിക്കാണ് ടീമിന് തിരിച്ചടിയായത്. വിരലിന് പൊട്ടലേറ്റ സുന്ദര്‍ പരമ്പരയില്‍ തുടര്‍ന്നുണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചു. കൗണ്ടി ഇലവനെതിരായ മല്‍സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ടീമിലെ മൂന്ന് താരങ്ങളാണ് പരിക്കിന്റെ പിടിയിലായത്. പരിക്ക് മാറി ശുഭ്മാന്‍ ഗില്ലും അവേഷ് ഖാനും ആദ്യ ടെസ്റ്റിന് മുന്നോടിയായി തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read More

അടിമാലിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു

ഇടുക്കി: അടിമാലിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. കോരംപാറ സ്വദേശി ചിരഞ്ജീവിയുടെ ഭാര്യ വിമല (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു 2.30ഓടെപൂപ്പാറ പുതുകുളത്താണ് സംഭവം. ഏലത്തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വിമല സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ശാന്തന്‍പാറ പോലിസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: ഇളങ്കോവന്‍, ഗോപി.

Read More

ഓസ്‌ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുട്ടിയും മരിച്ചു

ഓസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അമ്മയും കുട്ടിയും മരിച്ചു. ചാലക്കുടി പോട്ട സ്വദേശിനി ലോട്‌സിയും കുട്ടിയുമാണ് മരിച്ചത്. ലോട്‌സിയുടെ ഭർത്താവിനെയും മറ്റ് രണ്ട് മക്കളെയും പരിക്കുകളോടെ ബ്രിസ്ബെയ്‌നിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം നടന്നത്.

Read More

ബ്ലൂ ഫിലിം നിർമാണം: രാജ് കുന്ദ്രയുടെ വസതിയിൽ നടന്ന റെയ്ഡിൽ നിരവധി വീഡിയോകൾ പിടിച്ചെടുത്തു

ബ്ലൂ ഫിലിം നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. 70 അശ്ലീല വീഡിയോകളും സെർവറുകളും പിടിച്ചെടുത്തു. രാജ് കുന്ദ്രയുടെ നിർമാണ കമ്പനി നിർമിച്ച വീഡിയോകൾ ആണ് പിടിച്ചെടുത്തത്. നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവാണ് രാജ് കുന്ദ്ര വീഡിയോകൾ പോലീസ് പരിശോധനക്കായി അയക്കും. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിന്റിൻ എന്ന സ്ഥാപനം മുഖേനയാണ് രാജ് കുന്ദ്ര ഇന്റർനെറ്റിൽ അശ്ലീല വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നത്. ഇതും പോലീസ് പരിശോധിക്കും.

Read More

എസ് എം എ ബാധിച്ച് മരിച്ച ഇമ്രാന് വേണ്ടി പിരിച്ച 15 കോടി എന്ത് ചെയ്തു; ചോദ്യവുമായി ഹൈക്കോടതി

സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിയായ ഇമ്രാൻ എന്ന ആറ് വയസ്സുകാരന് വേണ്ടി പിരിച്ച പണം എന്ത് ചെയ്തുവെന്ന് ഹൈക്കോടതി. പതിനഞ്ച് കോടി രൂപയാണ് ഇമ്രാന് വേണ്ടി പിരിച്ചത്. ഈ തുക എന്ത് ചെയ്തു എന്നറിയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശം നൽകി   കഴിഞ്ഞ ദിവസമാണ് ഇമ്രാൻ മരിച്ചത്. ജനിച്ചതു മുതൽ കുട്ടി വെന്റിലേറ്ററിലായിരുന്നു. ഈ കുട്ടിക്ക് വേണ്ടി പിരിച്ച പണം മറ്റ് കുട്ടികൾക്കായുള്ള ചികിത്സക്ക് ഉപയോഗിക്കാൻ…

Read More

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More