അടിമാലിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു

ഇടുക്കി: അടിമാലിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. കോരംപാറ സ്വദേശി ചിരഞ്ജീവിയുടെ ഭാര്യ വിമല (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു 2.30ഓടെപൂപ്പാറ പുതുകുളത്താണ് സംഭവം. ഏലത്തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വിമല സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ശാന്തന്‍പാറ പോലിസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: ഇളങ്കോവന്‍, ഗോപി.