ഓസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അമ്മയും കുട്ടിയും മരിച്ചു. ചാലക്കുടി പോട്ട സ്വദേശിനി ലോട്‌സിയും കുട്ടിയുമാണ് മരിച്ചത്.
ലോട്‌സിയുടെ ഭർത്താവിനെയും മറ്റ് രണ്ട് മക്കളെയും പരിക്കുകളോടെ ബ്രിസ്ബെയ്‌നിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം നടന്നത്.