രാജസ്ഥാനിലെ ജോധ്പുരിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണ്.
ഞായാറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ജോധ്പുർ തരുണ എം.ഡി.എം ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.