കൊല്ലം: കടയ്ക്കല്‍ ദര്‍പ്പക്കാട് എംജി നഗറില്‍ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില അതീവ ഗുരുതരം. ദര്‍പ്പക്കാട് സ്വദേശി അബ്ദുല്ലയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. പാങ്ങലുകട് സ്വദേശി അരുണ്‍ ലാലിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ദര്‍ഭക്കാടിന് സമീപം വൈകുന്നേരം നാലുമണിയോടെയാണ് അപകടം നടന്നത്. അമിതവേഗതയില്‍വന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പെട്ടവരെ കടയ്ക്കല്‍ താലുക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും അബ്ദുല്ലയെ രക്ഷിക്കാനായില്ല.