നാളെ വൈദ്യുതി മുടങ്ങും

നാളെ വൈദ്യുതി മുടങ്ങും പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ മണൽവയൽ, എല്ലാകൊല്ലി, കള്ളനാടിക്കൊല്ലി, കേളകവല ഷെഡ് എന്നീ ട്രാൻസ്ഫോർമറിനു കീഴിൽ വരുന്ന പ്രദേങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.    

Read More

കോവിഡ് വ്യാപനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താൽക്കാലികമായി അടച്ചിടുന്നു

  കോവിഡ് കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഡൽഹിയിൽ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തലസ്ഥാനനഗരിയില്‍ ഏഴായിരത്തിന് മുകളിലാണ് ഇപ്പോള്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലെ ജെ.എന്‍.യു ക്യാമ്പസില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഡൽഹി എയിംസിലും കോവിഡ് വ്യാപനം തുടരുകയാണ്. എയിംസിലെ 35 ഡോക്ടർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം…

Read More

സംസ്ഥാനത്ത് ഇന്ന് 5063 പേർക്ക് കൊവിഡ്, 22 മരണം; 2475 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 5063 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂർ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂർ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസർഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

കൊല്ലം കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കൊല്ലം: കടയ്ക്കല്‍ ദര്‍പ്പക്കാട് എംജി നഗറില്‍ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില അതീവ ഗുരുതരം. ദര്‍പ്പക്കാട് സ്വദേശി അബ്ദുല്ലയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. പാങ്ങലുകട് സ്വദേശി അരുണ്‍ ലാലിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ദര്‍ഭക്കാടിന് സമീപം വൈകുന്നേരം നാലുമണിയോടെയാണ് അപകടം നടന്നത്. അമിതവേഗതയില്‍വന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പെട്ടവരെ കടയ്ക്കല്‍ താലുക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും അബ്ദുല്ലയെ…

Read More

മൻസൂർ വധം: അന്വേഷണത്തിൽ വിശ്വാസമില്ല; സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികൾ: കുഞ്ഞാലിക്കുട്ടി

  മൻസൂർ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മൻസൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തിൽ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാൻ പാർട്ടിയും മുന്നണിയും പിന്നിൽ തന്നെ നിൽക്കും….

Read More

ഇടിമിന്നല്‍ അപകടകാരികള്‍: ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ഏപ്രില്‍ 9 മുതല്‍ 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും…

Read More

പാനൂര്‍ മന്‍സൂര്‍ വധക്കേസ് രണ്ടാം പ്രതി തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ രതീഷ് കോലോത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കേസിലെ ഒന്നാം പ്രതി ഷിനോസ് പോലിസ് പിടിയിലാണ്. രതീഷ് ഉള്‍പ്പടെയുള്ള മറ്റു പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് വളയം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്  

Read More

സർവീസുകൾ നിർത്തില്ല, വെട്ടിച്ചുരുക്കില്ല; ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി റെയിൽവേ

കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിൻ സർവിസ് നിർത്തലാക്കുമോ എന്ന ചോദ്യത്തിന് വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ. സർവിസുകൾ വെട്ടിച്ചുരുക്കാനോ നിർത്തിവെ്ക്കാനോ പദ്ധതിയില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇപ്പോഴുള്ള തിരക്ക് സാധാരണ മധ്യവേനലവധിയിൽ ഉണ്ടാവുന്നതാണെന്നും റെയിൽ ബോർഡ് ചെയർമാൻ സുനീത് ശർമ അറിയിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ല. ഇപ്പോഴത്തെതിരക്ക് പരിഹരിക്കാനായി കൂടതൽ ട്രെയിനുകൾ അനുവദിക്കും. കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ കഴിഞ്ഞ കുറച്ചു ദിവസമായി മുംബൈ, ഡൽഹി പോലുള്ള പ്രധാന നഗരത്തിൽ നിന്ന് അതിഥി തൊഴിലാളികൾ മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

വയനാട് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ്;60 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (9.04.21) 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 60 പേര്‍ രോഗമുക്തി നേടി. 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29333 ആയി. 28069 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 981 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 868 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* സുല്‍ത്താന്‍ ബത്തേരി 13, മേപ്പാടി, മാനന്തവാടി 11 പേര്‍ വീതം,…

Read More

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More