കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ രതീഷ് കോലോത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കേസിലെ ഒന്നാം പ്രതി ഷിനോസ് പോലിസ് പിടിയിലാണ്. രതീഷ് ഉള്‍പ്പടെയുള്ള മറ്റു പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് വളയം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്