കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പുസാക്ഷിയാക്കി. സുരേഷിനെ മാപ്പ് സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് നടപടി
ഉത്രയെ കൊലപ്പെടുത്താൻ സൂരജിന് പാമ്പുകളെ നൽകിയത് സുരേഷായിരുന്നു. ആദ്യം അണലിയെയും പിന്നീട് മൂർഖനെയും നൽകി. സുരേഷിന്റെ ചിറക്കരയിലെ വീട്ടിലെത്തിയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. രണ്ട് പാമ്പുകൾക്കുമായി പതിനായിരം രൂപയും നൽകി.
സൂരജ് പാമ്പിനെ വാങ്ങിക്കൊണ്ടുപോയതിന് സുരേഷിന്റെ മകനും സാക്ഷിയായിരുന്നു. തന്നെ മാപ്പ് സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് പുനലൂർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് കോടതി അന്വേഷണ സംഘത്തോട് അഭിപ്രായം തേടിയത്