മാനന്തവാടി: വള്ളിയൂർക്കാവ് ഫയർ’ സ്റ്റേഷന് സമീപം കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.ചെറുകാട്ടൂർ അമലനഗർ നടുത്തറപ്പിൽ സെബാസ്റ്റ്യൻ-മേരി ദമ്പതികളുടെ മകൻ നോബിൻ (31) ആണ് മരിച്ചത്.മാനന്തവാടി പെയിന്റ് ഹൗസ് ജീവനക്കാരനാണ്. ഇന്ന് രാവിലെ കടയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം നടന്നത്.
ബൈക്ക് കാറിൽ തട്ടിയ ശേഷം നിലത്തു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നോബിനെ ഉടൻ മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടും പോവും വഴി യാത്ര മധ്യേ ഗുരുതരാവസ്ഥ യിലായതോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റുക യായിരുന്നു.ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഏക സഹോദരൻ സിബിൻ.സംസ്കാരം നാളെ (27-12-2020-ഞായറാഴ്ച) രാവിലെ 10 :45-ന്.