പരിശോധനകളെ കുറിച്ച് ഒരു പരാതിയും നൽകാതെ കിറ്റെക്‌സ് ആരോപണങ്ങൾ ഉയർത്തിയത് ഗൗരവകരം: മന്ത്രി പി രാജീവ്

കിറ്റെക്‌സിലെ പരിശോധനകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പോ മുൻകൈയെടുത്ത് ഒരു പരിശോധനയും കിറ്റെക്‌സിൽ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു   പരിശോധന നടത്തിയത് കോൺഗ്രസ് നേതാക്കളുടെ പരാതിയിലാണ്. ബെന്നി ബെഹന്നാന്റെ പരാതിയിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നീട് പി ടി തോമസ് എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചു. വനിതാ ജീവനക്കാരിയുടെ ശബ്ദസന്ദേശത്തെ തുടർന്നും പരിശോധന ഉണ്ടായി പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നൽകാതെ കിറ്റെക്‌സ് മേധാവി സാബു…

Read More

കൂട്ടുകാരുമായി വഴക്കിട്ടു; വിഴിഞ്ഞത്ത് 12കാരൻ തൂങ്ങിമരിച്ച നിലയിൽ

വിഴിഞ്ഞത്ത് 12കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുടുപാറവിളയിലാണ് സംഭവം. മനോജ്-നിജി ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി ആദിത്യനും സുഹൃത്തുക്കളും വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ കൂട്ടുകാരുമായി വഴക്കിട്ട് ആദിത്യൻ വീടിനുള്ളിലേക്ക് കയറുകയും റൂമിൽ കയറി വാതിലടക്കുകയുമായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാൽ കൂട്ടുകാർ വീട്ടിലെത്തി വിളിക്കുകയായിരുന്നു തുടർന്ന് വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. ഇവരെത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ് പറയുന്നു….

Read More

കേരളത്തിലെ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കോവിഡ് കേസുകളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. പട്ടിക പുറത്തുവന്നതോടെ, ഇതിലെ കള്ളക്കളികളും പുറത്തുവന്നിരിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഏറ്റവും കുറഞ്ഞ മരണ നിരക്കിന്റെ പേരിലുള്ള അവകാശവാദമായിരുന്നു ഇത്രയും നാൾ കേരളം ഉയർത്തിപ്പിടിച്ചിരുന്നത്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ വരെ കേരളത്തിൽ കോവിഡ് ബാധിച്ച് മരണപ്പെവർ 13,716 പേരാണ്. എന്നാൽ, ഇത്രയും തന്നെ പേരുടെ ലിസ്റ്റ് മറച്ചുവെച്ചിരിക്കുകയാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. സർക്കാർ, മരണക്കണക്കിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്….

Read More

വയനാട് ജില്ലയിൽ പുതുതായി കണ്ടെയ്ന്‍മെന്റ് സോൺ പ്രഖ്യാപിച്ചു

വയനാട് ജില്ലയിൽ പുതുതായി കണ്ടെയ്ന്‍മെന്റ് സോൺ പ്രഖ്യാപിച്ചു മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പാറക്കവലയിലെ സീതാമൌണ്ട് ടൗണ്‍ ഉള്‍പ്പെടുന്ന 200 മീറ്റര്‍ പ്രദേശവും വാര്‍ഡ് 9 ചണ്ണോത്ത്‌കൊല്ലിയിലെ സീതാമൌണ്ട് ടൗണ്‍ ഉള്‍പ്പെടുന്ന 200 മീറ്റര്‍ പ്രദേശവും വാര്‍ഡ് 1 പെരിക്കല്ലൂര്‍ക്കടവിലെ നെല്ലിമല തൊണ്ടിക്കവല റോഡിന്റെ ഇരുവശവും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും, വാര്‍ഡ് 8 സീതാമൗണ്ട് പൂര്‍ണ്ണമായും, മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12 കരീങ്കണ്ണിക്കുന്നിലെ കടവയല്‍ എസ്.ടി. കോളനി, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10…

Read More

കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം ചൊവ്വാഴ്ച്ച മുതൽ: ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജൂൺ മാസം വിതരണം ചെയ്യാനുള്ള പെൻഷൻ വിതരണം ചൊവ്വാഴ്ച്ച മുതൽ ആരംഭിക്കും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിക്ക് പെൻഷൻ നൽകുന്നതിനുള്ള തുക നൽകി വന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയ് മാസത്തിൽ അവസാനിച്ചിരുന്നു. കരാർ ഒരു മാസത്തേക്ക് പുതുക്കി പുതുക്കുന്നതിനുള്ള എംഒയുവിൽ കെഎസ്ആർടിസി സിഎംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ ഒപ്പു വെച്ചു. പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി 65.84 കോടി…

Read More

കസ്റ്റഡിയില്‍ മരിക്കേണ്ടി വന്നത് നീതീകരിക്കാനാവില്ല; സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ വച്ച ഒരാള്‍ കസ്റ്റഡിയില്‍ മരിക്കേണ്ടി വന്നത് നീതികരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. ‘ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അഗാധദുഖം രേഖപ്പെടുത്തുന്നു. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ വച്ച ഒരാള്‍ കസ്റ്റഡിയില്‍ മരിക്കേണ്ടി വന്നത് നീതികരിക്കാനാവില്ല. ഇത്തരം നീതിയുടെ ചതിക്കുഴികള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു’.

Read More

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഇരട്ട സഹോദരികള്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോഡ്: വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഇരട്ട സഹോദരികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തില്‍ സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപികയും ദിവ്യയുമാണ് (19) മരിച്ചത്. ഇരുവരുടേയും വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ജനനം മുതല്‍ എപ്പോഴും ഒരുമിച്ചായിരുന്ന ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കളുമായിട്ടായിരുന്നു. വിവാഹശേഷം വേര്‍പിരിയുന്നതിനെക്കുറിച്ചുള്ള ചിന്തയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം പറയുന്നത്.ഇരുവരെയും രണ്ട് വ്യത്യസ്ത മുറികളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 80,134 സാമ്പിളുകൾ; ടിപിആർ 10.03

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,346 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1209, കൊല്ലം 1290, പത്തനംതിട്ട 459, ആലപ്പുഴ 607, കോട്ടയം 300, ഇടുക്കി 318, എറണാകുളം 1105, തൃശൂർ 1513, പാലക്കാട് 943, മലപ്പുറം 1188, കോഴിക്കോട് 1041, വയനാട് 314, കണ്ണൂർ 406, കാസർഗോഡ് 653 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,626 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,66,806 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

നിയമസഭാ കയ്യാങ്കളി കേസ്: കെ എം മാണി അഴിമതിക്കാരനായിരുന്നുവെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

കെ എം മാണി അഴിമതിക്കാരനായിരുന്നുവെന്നും അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റവവതരണം തടസ്സപ്പെടുത്തിയതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ ഇക്കാര്യം പറഞ്ഞത്, അഴിമതിക്കാരനെതിരെയാണ് എംഎൽഎമാർ സഭയിൽ പ്രതിഷേധിച്ചതെന്ന് സർക്കാർ വാദിച്ചു എന്നാൽ സഭയിൽ എംഎൽഎമാർ നടത്തിയ അക്രമ സംഭവങ്ങളെ അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി ജൂലൈ 15ലേക്ക് പരിഗണിക്കാനായി മാറ്റി സഭയെ സംബന്ധിച്ചിടത്തോളം ഏറെ…

Read More

വയനാട് ജില്ലയില്‍ 138 പേര്‍ക്ക് കൂടി കോവിഡ്;314 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.13

  വയനാട് ജില്ലയില്‍ ഇന്ന് (05.07.21) 138 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 314 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.13 ആണ്. 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 66262 ആയി. 62808 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3054 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2036 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More