തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജൂൺ മാസം വിതരണം ചെയ്യാനുള്ള പെൻഷൻ വിതരണം ചൊവ്വാഴ്ച്ച മുതൽ ആരംഭിക്കും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിക്ക് പെൻഷൻ നൽകുന്നതിനുള്ള തുക നൽകി വന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയ് മാസത്തിൽ അവസാനിച്ചിരുന്നു.
കരാർ ഒരു മാസത്തേക്ക് പുതുക്കി പുതുക്കുന്നതിനുള്ള എംഒയുവിൽ കെഎസ്ആർടിസി സിഎംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ ഒപ്പു വെച്ചു. പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. 2018 മുതൽ പെൻഷൻ വിതരണം നടത്തിയ ഇനത്തിൽ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികൾക്ക് ഇത് വരെ 2432 കോടി രൂപ സർക്കാരിൽ നിന്നും തിരിച്ചടവ് നടത്തിയതായും അദ്ദേഹം പറഞ്ഞു.