വിഴിഞ്ഞത്ത് 12കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുടുപാറവിളയിലാണ് സംഭവം. മനോജ്-നിജി ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി
ആദിത്യനും സുഹൃത്തുക്കളും വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ കൂട്ടുകാരുമായി വഴക്കിട്ട് ആദിത്യൻ വീടിനുള്ളിലേക്ക് കയറുകയും റൂമിൽ കയറി വാതിലടക്കുകയുമായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാൽ കൂട്ടുകാർ വീട്ടിലെത്തി വിളിക്കുകയായിരുന്നു
തുടർന്ന് വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. ഇവരെത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ് പറയുന്നു.