ആന്ധ്രാപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 30ലധികം പേർക്ക് അപകടത്തിൽ പരുക്കേറ്റു. സുങ്കാരിപേട്ടക്ക് സമീപത്താണ് അപകടം നടന്നത്
ആന്ധ്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുയായിരുന്നു. ഇതിന് പിന്നാലെ ഒരു ബസിന്റെ പുറകിൽ ട്രക്കും വന്നിടിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.