തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരൻ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിമാലി സ്വദേശി സുരേഷ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറിയായിരുന്നു ആത്മഹത്യാശ്രമം
പണി തീർത്ത ശേഷം ബില്ല് മാറി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. പോലീസും ഫയർ ഫോഴ്‌സും എത്തി ഇയാളെ ബലം പ്രയോഗിച്ചു തടയുകയായിരുന്നു.